ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് മത ഭീകരരാണ് ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദുവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിഎസ്സി പരീക്ഷ ഉള്ളതിനാല്‍ വാഹനങ്ങള്‍ തടയില്ല. നന്ദുവിനൊപ്പം മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
രാത്രി ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. പുറത്തുനിന്ന് എത്തിയ എസ്ഡിപിഐ മത തീവ്രവാദികള്‍ ആര്‍എസ്എസ് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ ആക്രമണം നടത്തി. സംഭവം അറിഞ്ഞെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മത തീവ്രവാദ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
സംഭവത്തില്‍ ഏഴു എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തലക്കാരായ അന്‍സില്‍, സുനീര്‍ എന്നിവരാണ് പിടിയിലായത്.
Comments