ഇന്നെങ്കിലും ജയിക്കണം; സീസണിലെ അവസാന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്നെങ്കിലും ജയിക്കണം; സീസണിലെ അവസാന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2021, 02:25 pm IST
Facebook
Twitter
WhatsAppTelegram

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിലെ അവസാന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇന്നത്തെ മത്സര വിജയം നോർത്ത് ഈസ്റ്റിന്റെ പ്ലേയോഫ്‌ പ്രവേശനത്തെ തീരുമാനിക്കുമെന്നിരിക്കെ, അവസാന മത്സരം മികച്ച രീതിയിൽ പൂർത്തിയാക്കാനാണ് ശ്രമമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇഷ്ഫാക് അഹമ്മദ് പ്രതികരിച്ചിരുന്നു.

ഇന്നത്തെ മത്സരം വിജയിക്കാനായാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പ്ലേഓഫിലേക്ക് കടക്കുവാൻ സാധിക്കും. ഏഴാം സീസണിൽ ഇതുവരെ 19 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഇരുപതാമത്തെ മത്സരമാണ് ഇന്ന് അരങ്ങേറുക. ഇതുവരെയുള്ള പത്തൊൻപത് മത്സരങ്ങളിൽ നിന്ന് 7 ജയവും, 9 സമനിലയും, 3 തോൽവിയും നേടിയ നോർത്ത് ഈസ്റ്റ് 30 പോയിന്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ വഴങ്ങിയ നോർത്ത് ഈസ്റ്റ് 29 ഗോളുകളാണ് നേടിയത്. ആക്രമണ ഫുട്ബോൾ ശൈലിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കളത്തിൽ കാഴ്ച വെക്കുന്നത്.

മോശം പ്രകടനം മൂലം സീസൺ പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി തങ്ങളുടെ മുഖ്യ പരിശീലകനായ ജെറാർഡ് നുസുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ടീമിന്റെ പരിശീലകനായി ഖലീൽ ജമീൽ ചുമതലയേറ്റിരുന്നു. അദ്ദേഹത്തിന് കീഴിൽ ഇതുവരെ തോൽവിയറിയാതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നേറുന്നത്. പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ ഇനി അവർക്ക് മുന്നിൽ ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന് എതിരെയുള്ള വിജയം മാത്രമാണ്.

നിലവിൽ 19 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന മത്സരമാണ് ഇന്നത്തേത്. 19 മത്സരങ്ങളിൽ നിന്നും 3 ജയവും, 8 വീതം സമനിലയും, തോൽവിയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുകൾ നേടി ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്കുയരാൻ സാധിക്കും. ഈ സീസണിൽ ഇതുവരെ നടന്ന 19 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര വഴങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു ടീമും ഇത്രയും ഗോൾ വഴങ്ങിയിട്ടില്ല. എന്നാൽ19 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടാൻ ബ്ലാസ്റ്റേഴ്സിനായി.

അവസാന മത്സരം മികച്ച രീതിയിൽ അവസാനിപ്പിക്കണം എന്നുള്ളതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നുറപ്പാണ്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies