നാണംകെട്ട് ബ്ലാസ്റ്റേഴ്സ്; അവസാന മത്സരത്തിലും തോൽവി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നാണംകെട്ട് ബ്ലാസ്റ്റേഴ്സ്; അവസാന മത്സരത്തിലും തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2021, 08:25 am IST
Facebook
Twitter
WhatsAppTelegram

ഗോവ: അവസാന മത്സരത്തിലും തോറ്റ് നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയോട് 2-0നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒമ്പതാം തോൽവി. 3 മത്സരങ്ങൾ ജയിച്ച ടീം 8 മത്സരങ്ങളിൽ സമനിലയിലെത്തി. ആകെ 23 ഗോളുകൾ എതിർ വലയിൽ നിക്ഷേപിച്ചപ്പോൾ 36 ഗോളുകൾ വഴങ്ങി. 7 ഗോളുകളുമായി ജോർദാൻ മറെ ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായി.

സീസണിലെ അവസാന ലീഗ് മത്സരത്തില്‍, 34ാം മിനിറ്റില്‍ മലയാളി താരം വി.പി സുഹൈറും ഒന്നാം പകുതിയുടെ അധിക സമയത്ത് ലാലേങ്മാവിയയും നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 20 മത്സരത്തില്‍ നിന്ന് 33 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫ് ഉറപ്പിച്ചു. 17 പോയിന്റോടെ പത്താമതാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

അവസാന മത്സരത്തില്‍ ഒറ്റ മാറ്റം മാത്രം വരുത്തിയാണ് പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ടീമിനെ വിന്യസിച്ചത്. പ്രതിരോധ നിരയില്‍ നിന്ന് ലാല്‍റുവത്താരക്ക് പകരം സന്ദീപിനെ കളത്തിലിറക്കി. ബകാരി കോനെ, ജെസ്സല്‍ കാര്‍നിറോ, കോസ്റ്റ നമിയോന്‍സു എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റു താരങ്ങള്‍. മലയാളി താരങ്ങളായ കെ.പ്രശാന്തും കെ.പി രാഹുലും വിന്‍സെന്റ ഗോമസ്, ജാക്‌സന്‍ സിംഗ് എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നു. മുന്നേറ്റത്തില്‍ മാറ്റമുണ്ടായില്ല, ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും തന്നെ. ഗോള്‍ വലയ്‌ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്. സുഭാശിഷ് ചൗധരി ഗോള്‍ വല കാത്തപ്പോള്‍ പ്രൊവാത് ലാവര, ഡൈലാന്‍ ഫോക്‌സ്, ബി ലാംബോട്ട്, നിം ദോര്‍ജീ, ഇമ്രാന്‍ ഖാന്‍, ഖാസ കമാറ, ലാലങ് മാവിയ, ലൂയിസ് മച്ചാഡോ, ദെസ്‌ഹോണ്‍ ബ്രൗണ്‍, വി.പി സുഹൈര്‍ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആദ്യ ഇലവനില്‍ ഇടം പിടിച്ചു.

ഏഴാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം. കോര്‍ണര്‍ കിക്കില്‍നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ അവസരം ലഭിച്ചത്. ഒഴിഞ്ഞുനിന്ന ഗോള്‍മുഖത്തേക്ക് കോനെയുടെ ഹെഡര്‍ പോസ്റ്റില്‍ നിന്ന് വഴിമാറി. 20ാം മിനിറ്റില്‍ പരിക്കേറ്റ ലാക്ര നോര്‍ത്ത് ഈസ്റ്റ് നിരയില്‍ നിന്ന് പിന്മാറിയപ്പോള്‍ ഗുര്‍ജീന്ദര്‍ കുമാര്‍ പകരമിറങ്ങി. പിന്നീട് ഇരു ടീമുകളും ആക്രമിച്ച് അവസരം സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. 34ാം മിനിറ്റിലാണ് മലയാളി താരത്തിലൂടെ നോര്‍ത്ത് ഈസ്റ്റ് ആദ്യ വെടിപൊട്ടിച്ചത്. ഖാസ കമാറ നല്‍കിയ ത്രൂപാസ് കോനെയുടെ കാലില്‍ തട്ടി നേരെ ബോക്‌സിനുള്ളില്‍ നിന്ന സുഹൈറിലേക്ക്. സുഹൈറിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിനെ കീഴടക്കി വലയിലേക്ക്. രണ്ടാം പകുതിയുടെ അധിക സമയത്ത് ലാലെങ്മാവിയയിലൂടെ നോര്‍ത്ത് ഈസ്റ്റ് വീണ്ടും മുന്നില്‍. മച്ചാഡോ ബോക്‌സിലേക്ക് നല്‍കിയ പാസ് ലാലെങ്മാവിയ പിടിച്ചെടുത്ത് 40 വാര അകലെ നിന്ന് തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ഗോളിയെയും കീഴടക്കി വലയിലേക്ക്.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പരമാവധി ശ്രമങ്ങൾ നടത്തി. 59ാം മിനിറ്റില്‍ സന്ദീപിന്റെ ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു പുറത്തേക്ക്. 70ാം മിനിറ്റില്‍ വിസെന്റെയുടെ ഫ്രീകിക്കും കോര്‍ണറില്‍ കലാശിച്ചതോടെ കളി പൂർണമായും നോർത്ത് ഈസ്റ്റിന് അനുകൂലമായി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies