ആറ് പടുകൂറ്റൻ സിക്സറുകൾ ; ഗിബ്സിനും യു‌വരാജിനുമൊപ്പം ഇനി പൊള്ളാർഡും - വീഡിയോ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആറ് പടുകൂറ്റൻ സിക്സറുകൾ ; ഗിബ്സിനും യു‌വരാജിനുമൊപ്പം ഇനി പൊള്ളാർഡും – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2021, 08:49 am IST
FacebookTwitterWhatsAppTelegram

ആന്റിഗ്വ : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഒരു ഓവറിൽ ആറു സിക്സർ എന്ന റെക്കോഡ് സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്ടൻ കീറൺ പൊള്ളാർഡ്. ശ്രീലങ്കയുമായി ആന്റിഗ്വയിൽ നടന്ന ട്വെന്റി 20യിലാണ് പൊള്ളാർഡ് റെക്കോഡിട്ടത്. ശ്രീലങ്കയുടെ സ്പിന്നർ അഖില ധനഞ്ജയയുടെ ഓവറിലായിരുന്നു പൊള്ളാർഡിന്റെ തകർപ്പൻ പ്രകടനം. ഇന്നിംഗ്സിലെ ആറാമത്തെ ഓവറിൽ നടന്ന സിക്സർ മഴ വെസ്റ്റിൻഡീസിനെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്നിംഗ്സിന്റെ നാലാം ഓവറിൽ ഹാട്രിക്ക് നേടിയ അഖില ധനഞ്ജയയെ ആറാം ഓവറിലാണ് പൊള്ളാർഡ് സിക്സറിനു തൂക്കിയത്. എർവിൻ ലൂയിസിനേയും ക്രിസ് ഗെയിലിനേയും നിക്കോളാസ് പൂരനേയുമാണ് അഖില പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ നന്നായി കളിച്ചു വരികയായിരുന്ന ലെൻഡൽ സിമ്മൺസിനെ ഡിസില്വയും പുറത്താക്കിയതോടെ വെസ്റ്റിൻഡീസ് നാല് വിക്കറ്റിന് 62 റൺസ് എന്ന നിലയിലായി. തുടർന്നായിരുന്നു പൊള്ളാർഡിന്റെ തകർപ്പൻ പ്രകടനം. 11 പന്തിൽ ആറു സിക്സറുകൾ അടക്കം 38 റൺസെടുത്ത പൊള്ളാർഡിനെ ഡിസിൽവ പുറത്താക്കിയെങ്കിലും ജേസൺ ഹോൾഡർ ടീമിനെ വിജയത്തിലെത്തിച്ചു.

Pollard’s 6*6

How lucky are we to have @irbishi in the comm box 🔥#WivSL #SLvWi #Pollard #KieronPollard https://t.co/BhdliaYRap pic.twitter.com/1jmLXIHiwD

— AlreadyGotBanned 😄 (@KirketVideoss) March 4, 2021

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റിന് 131 റൺസാണെടുത്തത്. വെസ്റ്റിൻഡീസ് ബൗളർമാർ പിശുക്ക് കാട്ടിയതോടെ റൺസെടുക്കുന്നതിൽ ശ്രീലങ്ക ബുദ്ധിമുട്ടി. എല്ലാ ബൗളർമാരും വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു.ഡിക്‌വെല്ലയും നിസ്സാങ്കയും മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. ഡിക്‌വെല്ല 33 ഉം നിസ്സാങ്ക 39 ഉം റൺസെടുത്തു.

Take a bow Skipper!🔥 🔥 🔥 🔥 🔥 🔥 The 1st West Indian to hit 6️⃣ sixes in an over in a T20I!🤯 #WIvSL #MenInMaroon

Live Scorecard⬇️ https://t.co/MBDOV534qQ pic.twitter.com/etkxX7l7bq

— Windies Cricket (@windiescricket) March 4, 2021

2007 ൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജ് സിംഗിന്റെ ആറു സിക്സർ റെക്കോഡ് പിറന്നത്. 2017 ൽ നെതർലാൻഡിനെതിരെയായിരുന്നു ഹെർഷൽ ഗിബ്സിന്റെ പ്രകടനം.

Tags: srilankapollardWest Indies
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies