ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 21 മത്സരങ്ങളുടെ വിജയക്കുതിപ്പിന് തടയിട്ട് യുണൈറ്റഡ്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പാരമ്പര്യവൈരികളെ തകർത്തത്.
കളിയുടെ ആദ്യ നിമിഷം തന്നെ യുണൈറ്റഡ് ലീഡ് നേടി. 2-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ചെമ്പട മുതലാക്കിയത്. ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. തുടർന്ന് മികച്ച പ്രതിരോധം തീർത്ത യുണൈറ്റഡ് രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ടാമതും സിറ്റിയുടെ വല ചലിപ്പിച്ചു. ഷായാണ് ഗോൾ നേടിയത്. റാഷ് ഫോഡിന്റെ പാസ്സാണ് ഷാ വലയിലെത്തിച്ചത്.
ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 28 കളികളിലായി 54 പോയിന്റാണ് യുണൈറ്റഡിനുള്ളത്. സിറ്റിക്ക് 65 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് 53 പോയിന്റുള്ള ലെസ്റ്ററാണ്. 47 പോയിന്റോടെ ചെൽസി നാലാം സ്ഥാനത്താണ്.
Comments