അധോലോക മാഫിയക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിച്ച് യോഗി; ഡൽഹിയിൽ കയ്യേറിയ ആറേക്കർ സർക്കാർ ഭൂമി തിരിച്ചു പിടിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധോലോക മാഫിയക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിച്ച് യോഗി; ഡൽഹിയിൽ കയ്യേറിയ ആറേക്കർ സർക്കാർ ഭൂമി തിരിച്ചു പിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 03:00 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭൂമാഫിയകാർക്കെതിരെ ശക്തമായ നീക്കവുമായി യോഗി സർക്കാർ. അന്താരാഷ്‌ട്ര കുറ്റവാളി സംഘങ്ങൾ അനധികൃതമായി കൈവശംവച്ച ഭൂമി സ്വതന്ത്രമാക്കി. കുറ്റകൃത്യങ്ങൾക്കെതിരായ ‘സീറോ ടോളറൻസ് പോളിസി’ നിലനിർത്തിക്കൊണ്ടാണ് യുപി ജലസേചന വകുപ്പ് ഭൂമി കണ്ടുകെട്ടിയത്. ആറ് ഏക്കർ ഭൂമിയാണ് ഡൽഹി സരിത വിഹാറിലെ മദൻപൂർ ഖാദർ ഗ്രാമത്തിൽ നിന്നും പിടിച്ചെടുത്തത്.

ജലസേചന വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായി കൈയേറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജല മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഭൂമാഫിയക്കാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. യുപിയിലെ ജലസേചന വകുപ്പ് ഭൂമിയിൽ പ്ലോട്ട് നമ്പർ അടയാളപ്പെടുത്തി. ശേഷം മദൻപുരിലെ ഭൂമികയ്യേറ്റം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആറ് ഏക്കർ ഭൂമി ജലസേചന വകുപ്പ് മോചിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി യുപിയിലെ വൈദ്യുതമന്ത്രി മഹേന്ദ്ര സിംഗ് ട്വിറ്ററിൽ കുറിച്ചു. കള്ളക്കടത്ത് സംഘത്തിൽ നിന്ന് ഭൂമി മോചിപ്പിക്കുന്നതിനായി അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ വീഡിയോ ക്ലിപ്പും സിംഗ് പങ്കുവച്ചിട്ടുണ്ട്.

दिल्ली में मा.मुख्यमंत्री श्री @myogiadityanath जी के निर्देशन पर जलशक्ति-सिंचाई विभाग की भू माफियाओं पर बड़ी कार्यवाही

दिल्ली के मदनपुर में सिंचाई विभाग की वर्षों से अतिक्रमित 6 एकड़ भूमि को अभियान चला कर कराया गया अतिक्रमण मुक्त @narendramodi@AmitShah @gssjodhpur pic.twitter.com/yxKtALGUb4

— Dr. Mahendra Singh (@bjpdrmahendra) March 24, 2021

യോഗി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കള്ളക്കടത്ത് സംഘങ്ങൾ പിടിച്ചെടുത്ത പൊതുസ്വകാര്യ ഭൂമി സ്വതന്ത്രമാക്കുന്നതിന് ഒരു ആന്റി ലാന്റ് മാഫിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ടാസ്‌ക് ഫോഴ്‌സ് ഇതുവരെ 67,000 ഏക്കറിലധികം സ്ഥലങ്ങൾ മോചിപ്പിച്ചിട്ടുണ്ട്. ഈ ഭൂമികൾ കായികവകുപ്പിന് മൈതാനങ്ങളാക്കാനും മറ്റും നൽകിയിട്ടുണ്ടെന്നും സർക്കാരുമായി ബന്ധപ്പെട്ട വക്താവ് അറിയിച്ചു.

അനധികൃത ഭൂമി ഇടപാടുകളിലും കയ്യേറ്റങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടികളാണ് ഇതുവരെ യുപി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയിക്കാനായി വിവിധ ജില്ലകളിൽ ലാൻഡ് മാഫിയ ടാസ്‌ക് ഫോഴ്‌സിനായി സംസ്ഥാന സർക്കാർ ഒരു ഓൺലൈൻ പോർട്ടലും രൂപീകരിച്ചിട്ടുണ്ട്. ഒഖ്‌ല, ജസോള, മദൻപൂർ ഖാദർ, ആലി, സൈദാബാദ്, ജെയ്ത്പൂർ, മോളാർവാണ്ട്, ഖുറെജി ഖാസ് തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമി കൈയേറ്റം ചെയ്ത കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

Tags: up govt
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies