ടോക്കിയോ: കൊറോണ മൂലം മാറ്റിവെയ്‌ക്കേണ്ടി വന്ന ഒളിമ്പിക്‌സിന്റെ മുന്നൊരുക്കം വേഗത്തിലാക്കി ജപ്പാൻ. രണ്ടു ദിവസം മുമ്പ് ആരംഭിച്ച ദീപശിഖാ പ്രയാണം നഗരങ്ങൾ കടന്ന് മുന്നേറുകയാണ്. വ്യാഴാഴ്ചയാണ് ജപ്പാനിലെ ഫുക്കുഷിമയിൽ നിന്നും ദീപശിഖാപ്രയാണം പുനരാരംഭിച്ചത്. കഴിഞ്ഞ വർഷം ഗ്രീസിൽ നിന്നാരംഭിച്ച യാത്ര കൊറോണ വ്യാപനം രൂക്ഷമായതോടെ ജപ്പാനിൽ വെച്ചുതന്നെ നിർത്തിവെയ്‌ക്കുകയായിരുന്നു. ദീപം അണയാതെ സൂക്ഷിക്കാൻ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സംവിധാനം ഒരുക്കുകയും ചെയ്തു.
ജപ്പാനിലെ 47 ജില്ലകളിലും അടുത്ത 120 ദിവസം കൊണ്ട് ദീപശിഖ പ്രയാണം നടക്കും. ജപ്പാന്റെ പ്രശസ്ത ഫുട്‌ബോൾതാരം ഇവാഷിമിസു അസൂസയാണ് ദീപശിഖ ആദ്യം സ്വീകരിച്ചത്. ഓരോ ദീപശിഖാവാഹകരും 200 മീറ്റർ ദൂരമാണ് കൈമാറും മുമ്പ് ഓടുന്നത്. നിലവിൽ ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെ പാരാലിമ്പിക്‌സും നടത്താനാണ് തീരുമാനം. ഒളിമ്പിക്‌സിനായുള്ള എല്ലാ തയ്യാറെടുപ്പും വളരെ വേഗം നടക്കുകയാണ്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളേയും സ്വീകരിക്കാൻ ഒരുക്കമാണെന്നും പ്രധാനമന്ത്രി യൂഷിഹിതേ സുഗ വ്യക്തമാക്കി.
ടോക്കിയോ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും പങ്കെടുക്കുന്ന എല്ലാ കായികതാര ങ്ങള്‍ക്കുമായി ആരോഗ്യ പരിശോധനാ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബീജിംഗ് 2022 കമ്മിറ്റി, പാരാലിംബിക്‌സ് കമ്മിറ്റി, അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി, ശൈത്യകാല ഒളിമ്പിക്‌സ് കമ്മിറ്റി എന്നിവരുടെ സംയുക്ത സംഘമാണ് സംവിധാനം ഒരുക്കുന്നത്. പരിശോധനാ സംവിധാനം എല്ലാ കായിക കേന്ദ്രങ്ങളിലും ഉടന്‍ ഒരുക്കും. ഒപ്പം അന്താരാഷ്‌ട്ര മത്സര വേദികളിലും ഇത്തരം സംവിധാനം കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സജ്ജീകരിക്കാനാണ് തീരുമാനം. ജപ്പാനിലെ കൊറോണ യാത്ര നിയന്ത്രണങ്ങള്‍ തുടരു കയാണ്. എന്നാല്‍ ബീജിംഗില്‍ 2022ല്‍ ഗെയിംസ് നടത്താൻ പാകത്തിന് വിസ നിയന്ത്രണ ങ്ങളിൽ ഇളവ് വരുത്തുമെന്നും ജപ്പാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















