കൊറോണയുടെ രണ്ടാംഘട്ടം ജാഗ്രതയോടെ കാണേണ്ട ഒന്നാണ്. കാരണം ഒരോ ദിവസവും കൊറോണ കേസുകള്‍ കൂടി വരുകയാണ്ചെയ്യുന്നത്. കോഴിക്കോടും എറണാകുളത്തുമാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ കേസുകള്‍ ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക. ഒപ്പം വാക്സിന് സ്വീകരിക്കേണ്ടതും അത്യാവശ്യം തന്നെയാണ്. പരസ്യങ്ങളിലൂടേയും പോസ്റുകളിലൂടെയും പ്രചാരണ വീഡിയോയിലൂടെയും ഈ കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത്തരത്തില്‍ പുറത്തിറങ്ങിയ ഒരു വാക്സിന് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
മിക്ക ആളുകളുടേയും വാട്സപ്പ് സ്റ്റാറ്റസുകളും സ്റ്റോറികളും ആയി ഇതിനോടകം തന്നെ ആനിമേഷന്‍ വീഡിയോ വൈറലായി കഴിഞ്ഞു. റാസ്പുടിന് ചുവടു വെക്കുന്ന കൊവാക്സിനും കൊവിഷീല്‍ഡുമാണ് ഈ ആനിമേഷന്‍ വീഡിയോയില്‍ ഉള്ളത്. മുപ്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാണ് ഈ വീഡിയോയ്ക്ക് ഉളളത്. നിങ്ങളുടെ അടുത്തുള്ള കേന്ദ്രത്തില്‍ നിന്നും വാക്സിന് എടുക്കൂ എന്ന പ്രചാരണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഓരോ വ്യക്തിയേയും വാക്സിന് എടുക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ആനിമേഷന്‍ വീഡിയോ. അതോടൊപ്പം തന്നെ ഇപ്പോള്‍ 45 വയസ്സിന് മുകളില്‍ ഉള്ള ആളുകള്‍ക്ക് വാക്സിന് സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്.
നിലവില്‍ പ്രതിദിനം ശരാശരി 1.5 ലക്ഷം പേര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 1361 വാക്സിനേഷന് കേന്ദ്രങ്ങളാണുള്ളത്. കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധം ഫലപ്രദമാകണമെങ്കില്‍ രണ്ടു ഡോസ് വാക്സീനുകളും പൂര്‍ത്തിയാകണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്സിന് ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളിലാണ് എടുക്കേണ്ടത്. കോവാക്സിന് ആദ്യ ഡോസായി എടുത്തവര്‍, 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.
Comments