വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വരന് നേരെ ആസിഡ് ആക്രമണം നടത്തി മുൻ കാമുകി. പിടികൂടിയ ഇവരെ വരന്റെ ബന്ധുക്കൾ തല്ലിച്ചതച്ച് പൊലീസിന് കൈമാറി. ഇവരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കും വരെ ആൾക്കാർ കൈയേറ്റം ചെയ്തു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. യുപിയിലെ ബല്ലിയയിലെ ധുമാരി ഗ്രാമത്തിലായിരുന്നു സംഭവം. യുവാവിന് അടക്കം നാലുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. രാകേഷ് ബിന്ദ് എന്ന യുവാവിനെ ലക്ഷ്യമാക്കിയാണ് ഇവർ എത്തിയത്.
രാകേഷ് വിവാഹത്തിന്റെ ഘോഷ യാത്രയ്ക്കായി തയാറെടുക്കുന്നതിനിടെ വധുവായി അണിഞ്ഞൊരുങ്ങിയാണ് മുൻ കാമുകിയെത്തിയത്. കാമുൻ തന്റെ മാത്രമാണെന്നും അവനെ ആർക്കും വിട്ടുനൽകില്ലെന്നും പറഞ്ഞ് വരനെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും രാകേഷ് ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് യുവാവിന്റെ മുഖത്തെറിഞ്ഞത്.
മൂന്ന് യുവതികൾക്കടക്കം ആക്രമണത്തിൽ പരിക്കേറ്റു. വരനെയും ബന്ധുക്കളെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശേഷം മണ്ഡപത്തിലെത്തിച്ച് വിവാഹം നടത്തി. നവ വധുവരന്മാർ വീട്ടിലേക്കും മടങ്ങി. മുൻ കാമുകിയെ തെരുവിലൂടെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു. വകുപ്പ് 326 പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
बारात लेकर निकले दूल्हे पर प्रेमिका ने फेंका तेजाब
प्रेमिका को पकड़ कर घर वालों ने की धुनाई
मामला बलिया का है। pic.twitter.com/hz9NmtDqUe
— Priya singh (@priyarajputlive) April 24, 2024