ജലീലിന്റെ രാജി ഗത്യന്ത്യരമില്ലാതെ വന്നതോടെ: മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് പികെ ഫിറോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജലീലിന്റെ രാജി ഗത്യന്ത്യരമില്ലാതെ വന്നതോടെ: മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് പികെ ഫിറോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2021, 04:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഗത്യന്തരമില്ലാതെ വന്നതോടെയാണ് കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവസാന നിമിഷം വരെ കടിച്ചു തൂങ്ങാൻ ശ്രമിച്ചത്. എന്നാൽ വാദം തുടങ്ങിയപ്പോൾ തന്നെ സ്‌റ്റേ ലഭിക്കില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് രാജിവെയ്‌ക്കാൻ തയ്യാറായതെന്നും അദ്ദേഹം. പറഞ്ഞു. സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിൽ രാജിവച്ചപ്പോഴും നുണ പറയാനാണ് മന്ത്രി ശ്രമിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി.

രാവിലെ കോടതിയിൽ വാദം ആരംഭിച്ചപ്പോൾ തന്നെ എതിരാകുമെന്ന് കോടതിയിൽ ഉണ്ടായിരുന്ന മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റുമാർ പറഞ്ഞതുകൊണ്ടാണ് രാജിക്ക് തയ്യാറായത്. മന്ത്രി നുണയനാണ് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാൻ തയ്യാറാകേണ്ടതായിരുന്നു. രാഷ്‌ട്രീയ ധാർമികതയുടെ പേരിലാണ് രാജിയെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇത് രാഷ്‌ട്രീയ ധാർമികതയുടെ പേരിലല്ല, വിധിയുടെ പേരിലാണെന്ന് ഫിറോസ് വ്യക്തമാക്കി.

ധാർമികതയുടെ പേരിലാണെങ്കിൽ 2018ൽ യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിക്കുന്ന അന്ന് തന്നെ രാജിവെയ്‌ക്കുമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. മന്ത്രിയുടെ ബന്ധു കെടി അദീബ് രാജിവെച്ച അന്നെങ്കിലും രാജിവെയ്‌ക്കണമായിരുന്നു. അന്ന് രാജിവെക്കാതെ ആരോപണം ഉന്നയിച്ച തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളും പരിഹാസവും ഉന്നയിക്കാനാണ് മന്ത്രി ശ്രമിച്ചത്.

ലോകായുക്ത വിധി വന്നപ്പോഴും ഹൈക്കോടതിയും ഗവർണറും തളളിയ കേസിലാണ് വിധിയെന്നും അതുകൊണ്ട് അനുസരിക്കേണ്ടെന്നുമാണ് ജലീൽ പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പൊതുസേവകർ രാജിവെയ്‌ക്കണമെന്ന് ലോകായുക്ത ആക്ട് 14 ൽ വ്യക്തമായി പറയുന്നുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. കെടി ജലീൽ ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജലീൽ രാജിവെച്ച സ്ഥിതിയ്‌ക്ക് കൂട്ടുപ്രതിയായ മുഖ്യമന്ത്രി എന്ത് ശിക്ഷയാണ് ഏറ്റെടുക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Tags: pk firos
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies