മാലേ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മാലിദ്വീപിലെ മുന്‍ പ്രസിഡന്റിന് നേരെ നടന്ന വധശ്രമത്തിലെ രണ്ടു പേരെ പിടികൂടി. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് നേരെയാണ് ബോംബാക്രമണം നട്നത്.കഴിഞ്ഞ ദിവസമാണ് വധശ്രമമുണ്ടായത്. മാലിദ്വീപ് പോലീസാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.
ഭീകരരാണ് മുഹമ്മദ് നഷീദിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. നീലോഫ്രാരീ ഹിംന്ഗൂം എന്ന ഭാഗത്തു നഷീദിന്റെ വീടിന് സമീപത്താണ് സ്ഫോടനം നടന്നത്.
കാറിലേക്ക് നഷീദ് കയറാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയത്. ഉടന്‍ നഷീദിനെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയിലൂടെ ബോംബിന്റെ ചീളുകള്‍ എടുത്തുമാറ്റുകയും ചെയ്തതായി പോലീസ് അറിയിച്ചു. നഷീദ് അന്നു തന്നെ അപകടനില തരണം ചെയ്തിരുന്നു. മറ്റ് നാലുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
Comments