ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണ്ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഴ്ച ഹർജി പരിഗണിച്ച കോടതി ബിനീഷിന്റെ അച്ഛൻ കോടിയേരി ബാലകൃഷ്ണനെ കാണാൻ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കുറിച്ച് ആരാഞ്ഞിരുന്നു. ഇതിൽ ഇഡിയുടെ വാദമാണ് ഇന്ന് നടക്കുക.
കാൻസർ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. കോടതി ആദ്യകേസായാണ് ഇത് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് ഇന്ന് 204 ദിവസം പിന്നിട്ടു.
മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതൽ ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ രണ്ട് തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
Comments