തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരികെ വരുമെന്ന് സൂചന. അസുഖബാധിതനായതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പുതിയ മന്ത്രിസഭയിലെ വകുപ്പുകൾ തീരുമാനിക്കാനായാണ് നാളെ യോഗം ചേരുന്നത്. യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
ഇടതുമുന്നണിയുടെ കൺവീനർ കൂടിയായ എ. വിജയരാഘവനാണ് ഇപ്പോൾ താത്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.
Comments