അർജ്ജന്റീനയെ സമനിലക്കുരുക്കിലാക്കി കൊളംബിയ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജ്ജന്റീനയെ സമനിലക്കുരുക്കിലാക്കി കൊളംബിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 10:21 am IST
Facebook
Twitter
WhatsAppTelegram

ബൊഗോട്ടാ : അർജ്ജന്റീനയെ സമനിലയിൽ കുരുക്കി കൊളംബിയ. ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തന്മാർക്ക് നിരാശ സമ്മാനിച്ച് കൊളംബിയയുടെ തിരിച്ചടി. കളിയുടെ ആദ്യ നിമിഷങ്ങളിൽ രണ്ടു ഗോളിന് മുന്നിട്ടുനിന്ന അർജ്ജന്റീ നയെയാണ് കൊളംബിയ മുട്ടുകുത്തിച്ചത്.

ക്രിസ്റ്റ്യൻ റെമേറോ 3-ാം മിനിറ്റിലും ലിയാൻഡ്രോ പാർഡേസ് 8-ാം മിനിറ്റിലും അർജ്ജന്റീന യ്‌ക്കായി ഗോളുകൾ നേടി. എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ ലഭിച്ച മികച്ച അവസര ങ്ങൾ കൊളംബിയ മുതലാക്കി. 51-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച ലൂയിസ് ഫ്രൂട്ടോ കൊളംബിയയുടെ ആദ്യ ഗോൾ നേടി. കളിയുടെ അവസാന നിമിഷത്തെ അധികസമയത്ത് മിഗ്വൽ ബോർജ അർജ്ജന്റീനയുടെ എല്ലാ പ്രതീക്ഷയും തകർത്ത് സമനില ഗോൾ സ്വന്തമാക്കി.

ഗ്രൂപ്പിൽ ആകെ 18 മത്സരങ്ങളാണുള്ളത്. നിലവിൽ 8 മത്സരങ്ങളാണ് പൂർത്തിയായത്. കൊളംബിയക്കെതിരെ സ്വന്തം തട്ടകത്തിൽ ഇനി അടുത്ത വർഷം ഫെബ്രുവരിയിലാണ് വീണ്ടും ഏറ്റുമുട്ടാൻ അവസരമുള്ളത്. നിലവിൽ 10 ടീമുകൾ മാറ്റുരയ്‌ക്കുന്ന ലാറ്റിനമേരിക്കൻ നിരയിൽ ബ്രസീലാണ് മുന്നിൽ. ആറുമത്സരവും മഞ്ഞപ്പട ജയിച്ചു മുന്നേറിയിരിക്കുകയാണ്. അർജ്ജന്റീന മൂന്ന് മത്സരം ജയിക്കുകയും മൂന്നെണ്ണത്തിൽ സമനില പിടിക്കുകയും ചെയ്താണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇക്വഡോറും നാലാം സ്ഥാനത്ത് ഉറുഗ്വയുമാണ്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies