സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തില്‍ കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉപയോഗശൂന്യമായ കിണറില്‍നിന്നും പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ കയറില്‍ തൂങ്ങി ഇറങ്ങി വെള്ളത്തോളമെത്തുന്ന യുവാവ് വളരെ സമര്‍ഥമായി ബാലന്‍സ് ചെയ്യുന്നു.
തുടര്‍ന്ന് ഒരു കൈ കൊണ്ട് കയറില്‍ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് പാമ്പിന്റെ കഴുത്തില്‍ പിടിക്കുന്നു.പിന്നാലെ, കയറില്‍ തൂങ്ങിക്കൊണ്ടു തന്നെ പാമ്പുമായി മുകളിലേക്കു കയറാനായി ശ്രമിക്കുന്നു. കിണറിന് കരയില്നില്ക്കുന്നവര് യുവാവിനെ വലിച്ചുകയറ്റുന്നതിനിടെ പാമ്പ് പുളഞ്ഞ് യുവാവിന്റെ ദേഹത്ത് ചുറ്റുന്നു. ഇതിനിടെ യുവാവിനെ കരയിലേക്കു പിടിച്ചുകയറ്റാന്‍ ഒരാള്‍ ശ്രമിക്കുന്നു.
എന്നാല്‍ പിടിവിട്ട് യുവാവ് പാമ്പിനൊപ്പം കിണറിലേക്കു പതിക്കുന്നതുമായ കാര്യങ്ങള്‍ വീഡിയോയില്‍ കാണാം. നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പലരും മണ്ടത്തരം എന്നും അപകടരമായ പ്രവൃത്തിയെന്നും, യുവാവിന്റേത് അപാര ധൈര്യമാെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ കണ്ടവരില്‍ നിന്നും വരുന്നത്. എന്നാല്‍ ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്നത് വ്യക്തമല്ല.
Comments