ബുഡാപെസ്റ്റ്: യൂറോകപ്പിലെ മരണഗ്രൂപ്പിൽ നിന്ന് ജർമ്മനി പ്രീക്വാർട്ടറിലിടം നേടി. ഹംഗറിയെ സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായിട്ടാണ് മുന്നേറിയത്. ഹംഗറിക്കെതിരെ ജർമ്മനി ഭാഗ്യം കൊണ്ടാണ് സമനില നേടിയത്. രണ്ടു തവണയും ലീഡ് നേടിയ ഹംഗറിയെ മറികടന്നാണ് ജർമ്മനി പ്രീക്വാർട്ടർ ഉറപ്പാക്കിയത്.
11-ാം മിനിറ്റിൽ ആദം സലയുടെ ഗോളിലൂടെ ഹംഗറി മുന്നിലെത്തി. 66-ാം മിനിറ്റിൽ ജർമ്മനി ഹാവെർട്ട്സിലൂടെ സമനില പിടിച്ചു. 68-ാം മിനിറ്റിൽ ഹംഗറിക്കായി ആന്ദ്രാസ് ഷഫർ വീണ്ടും ലീഡ് നേടി. എന്നാൽ 84-ാം മിനിറ്റിൽ ലിയോൺ ഗോരട്സക ജർമ്മനിക്കായി നിർണ്ണായക സമനില നേടി പ്രീക്വാർട്ടർ വാതിൽ തുറന്നു.
Comments