ആംസ്റ്റർഡാം: യൂറോകപ്പിൽ എറിക്‌സണെന്ന തങ്ങളുടെ പ്രിയ താരത്തിന് ഉശിരൻ വിജയം സമ്മാനിച്ച് ഡെൻമാർക്ക് ക്വാർട്ടറിലേക്ക് കുതിച്ചു. വെയിൽസിനെ തീർത്തും നിഷ്പ്രഭമാക്കി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഡാനിഷ് പട ജയം സ്വന്തമാക്കിയത്. കാസ്പർ ഡോൾബർഗിന്റെ ഇരട്ട ഗോളുകളാണ് ജയം കരുത്തുറ്റതാക്കിയത്. യോക്വിമും ബ്രാത്ത്‌വെയിറ്റും ഓരോ ഗോളുകളും സ്വന്തമാക്കി.
ഡാനിഷ് മുന്നേറ്റം ഫലം കണ്ടത് 27-ാം മിനിറ്റിലായിരുന്നു. കാസ്്പർ ഡാംസ്ഗാർഡ് നൽകിയ പന്ത് വലയിലെത്തിച്ചു. 48-ാം മിനിറ്റിൽ കാസ്പർ തന്റെ രണ്ടാം ഗോൾ നേട്ടത്തിലൂടെ ടീമിന്റെ ലീഡ് ഉയർത്തി. 88-ാം മിനിറ്റിൽ യോക്വിമും കളിയുടെ അധിക സമയത്ത് ബ്രാത്ത് വെയിറ്റും മൂന്നും നാലും ഗോളുകൾ സ്വന്തമാക്കി.















