ബലൂചിസ്താനിൽ ചൈനയുമായി ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ; പാക് ഭരണകൂടത്തിനെതിരേ ജനീവയിൽ പ്രതിഷേധവുമായി ബലൂച് ജനത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബലൂചിസ്താനിൽ ചൈനയുമായി ചേർന്ന് നിർമാണ പ്രവർത്തനങ്ങൾ; പാക് ഭരണകൂടത്തിനെതിരേ ജനീവയിൽ പ്രതിഷേധവുമായി ബലൂച് ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 04:25 pm IST
Facebook
Twitter
WhatsAppTelegram

ജനീവ: പാകിസ്താനെതിരെ ജനീവയിൽ ബലൂചികളുടെ പ്രതിഷേധം. ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ വിഭാഗം ആസ്ഥാനത്തിന് മുന്നിലാണ് പാകിസ്താൻ ചൈനയുടെ സഹായത്താൽ നടത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ബലൂചികളുടെ പ്രതിഷേധം. നാൽപ്പതിനായിരത്തോളം ബലൂചുകളെയാണ് ഇതുവരെ കാണാതായത്. ഭീകരരുടെ കടുത്ത ദ്രോഹത്തിനെ തടയാൻ സൈന്യം ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

ചൈനയുടെ സഹായത്താൽ നിർമ്മിക്കുന്നത് പടുകൂറ്റൻ  അണക്കെട്ടുകളും വൈദ്യുത പദ്ധതികളുമാണ്. വ്യാപാര ഇടനാഴി കടന്നുപോകുന്നത് ബലൂച് മേഖലയിലെ കൃഷിയിടങ്ങളെ പിടിച്ചടക്കി വേലികെട്ടിതിരിച്ചാണ്.  ബലൂചികളുടെ പരമ്പരാഗത കൃഷിയിടങ്ങളും സ്വത്തും കവർന്നുകൊണ്ടാണ് എല്ലാ നിർമ്മാണങ്ങളും. ബലൂചിസ്താൻ പ്രവിശ്യാ ഭരണകൂടത്തെ മാനിക്കുന്നില്ല. പൗരന്മാർക്ക് യാതൊരു മാന്യതയും നൽകുന്നില്ല. നദികളുടെ സ്വാഭാവിക ഒഴുക്കു തടഞ്ഞുള്ള നിർമ്മാണം മേഖലയിലെ ജലവിതാന ത്തിലുണ്ടാക്കുന്ന വ്യതിയാനം കാർഷിക മേഖലയെ ബാധിക്കുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ചൈനയും പാകിസ്താനും ബലൂച് ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.

ബലൂചിസ്താനിലെ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കും വിധമുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഭൂമിപിടിച്ചെടുക്കലിനുമെതിരെയാണ് പ്രതിഷേധം. ഒപ്പം ഭീകരരെ അമർച്ച ചെയ്യുന്നതിന് പകരം അവർക്ക് പിന്തുണകൊടുക്കുന്നതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പാകിസ്താൻ സൈന്യത്തിന്റെ നേതൃത്വത്തിലാണ് സാധാരണക്കാരെ ഭീഷണിപ്പെടുത്തി നിർമ്മാണങ്ങൾ നടക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.

ജനീവയിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് വിവിധ പോസ്റ്ററുകളും ബലൂചിൽ അനധികൃതമായി പണിയുന്ന അണക്കെട്ടുകളുടെ ചിത്രങ്ങളും പ്രതിഷേധക്കാർ നിരത്തി. ഐക്യരാഷ്‌ട്രസഭയുടെ 47-ാംമത് സെഷൻ നടക്കുന്ന പശ്ചാത്തലത്തിലാണ് ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം അരങ്ങേറുന്നത്.

Tags: balooch-pak
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies