പാലക്കാട്ടെ കൂടത്തായി മോഡൽ കൊലപാതകം; ഭർതൃപിതാവിന് ക്ലോർപൈറിഫോസ് നൽകി കൊല്ലാൻ ശ്രമിച്ച യുവതിയ്ക്ക് 5 വർഷം തടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട്ടെ കൂടത്തായി മോഡൽ കൊലപാതകം; ഭർതൃപിതാവിന് ക്ലോർപൈറിഫോസ് നൽകി കൊല്ലാൻ ശ്രമിച്ച യുവതിയ്‌ക്ക് 5 വർഷം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 12:02 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : കൂടത്തായി മോഡൽ കൊലപാതകം പാലക്കാട്ടും. ഭർത്താവിന്റെ പിതാവിനെ ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതിയെ കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. കരിമ്പുഴ സ്വദേശിനി ഫസീലയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കഠിന തടവിന് പുറമേ അര ലക്ഷം രൂപയും പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കാനാണ് കോടതിയുടെ നിർദ്ദേശം.

2013 മുതൽ 2015 വരെയുള്ള കാലയളവിലാണ് ഫസീല ഭർതൃപിതാവ് മുഹമ്മദിന് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. ക്ലോർപൈറിഫോസ് എന്ന വിഷം ഉപയോഗിച്ചായിരുന്നു കൊലപാതക ശ്രമം. ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ടു കണ്ടതോടെയാണ് ഫസീലയുടെ നീക്കം പിടിക്കപ്പെട്ടത്.

തുടർന്ന് പോലീസ് എത്തി ഫസീലയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടിൽ നിന്നും പിടിച്ചെടുത്ത ഭക്ഷണത്തിലും, മുഹമ്മദിന്റെ ശരീരത്തിലും വിഷാംശം കണ്ടെത്തിയിരുന്നു.

ഭർത്താവിന്റെ മുത്തശ്ശിയേയും കൊലപ്പെടുത്തിയത് ഫസീലയാണ്. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്. 2016 ലായിരുന്നു ഭക്ഷണത്തിൽ വിഷം നൽകി എഴുപതുകാരിയായ നബീസയെ ഫസീല കൊലപ്പെടുത്തിയത്.

Tags: PalakkadCourtkoodathayi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies