ക്യൂബയിലെ വാക്‌സിൻ ക്ഷാമം; അമേരിക്കയുടെ ഉപരോധം മൂലമെന്ന് സിപിഎം; വിലക്കുകൾ പിൻവലിക്കണമെന്നും പാർട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്യൂബയിലെ വാക്‌സിൻ ക്ഷാമം; അമേരിക്കയുടെ ഉപരോധം മൂലമെന്ന് സിപിഎം; വിലക്കുകൾ പിൻവലിക്കണമെന്നും പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2021, 03:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്യൂബയ്‌ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിക്കണമെന്ന് സിപിഎം. ഭക്ഷണത്തിന്റെയും കൊറോണ പ്രതിരോധ വാക്‌സിന്റെയും ക്ഷാമത്തെ തുടർന്ന് ക്യൂബയിൽ വൻ ജനകീയ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ക്യൂബ നേരിടുന്നതെന്ന് സിപിഎം കേരള ഘടകം ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ പറയുന്നു.

ട്രംപ് സർക്കാർ ഏർപ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്. ഇതുകാരണം മരുന്നും വാക്സിനും ജീവൻരക്ഷാ ഉപകരണങ്ങളും നിർമിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാൻ ക്യൂബയ്‌ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം തെരുവിൽ പ്രതിഷേധിക്കുന്നത്.

ക്യൂബൻ സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

ക്യൂബൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്.ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ഇതെല്ലാമായിട്ടും ക്യൂബ വാക്സിനുകൾ വികസിപ്പിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലോകത്തെ സഹായിക്കുന്നുവെന്നും സിപിഎം പറയുന്നു.

സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാൻ പൊരുതുന്ന ക്യൂബൻ ജനതയ്‌ക്കും സർക്കാരിനുമൊപ്പം നിലകൊള്ളാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Tags: ProtestCubafreedom
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies