മുംബൈ: തക്കാളി ലോഡുമായി വന്ന ട്രക്ക് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്. മഹാരാഷ്ട്രയിലെ എക്സ്പ്രസ് ഹൈവേയിലാണ് ട്രക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വൻ ഗതാഗതക്കുരുക്കാണ് ഹൈവേയിൽ അനുഭവപ്പെട്ടത്.
20 ടൺ തക്കാളി കയറ്റിവന്ന ട്രക്കാണ് മറിഞ്ഞത്. തക്കാളി മുഴുവൻ റോഡിൽ ചിതറിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ തക്കാളികളെല്ലാം നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഒരുമണിക്കൂറോളം നേരം നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തക്കാളികൾ നീക്കം ചെയ്തത്.
പരിക്കേറ്റയാളെ ഉടൻ തന്നെ താനെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. പുലർച്ചെ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി ട്രക്ക് അപകടത്തിൽപ്പെടുകയായിരുന്നു.
#WATCH | Thane, Maharashtra: Around 20 tonnes of tomatoes, scattered on Eastern Express Highway, being removed amid a huge traffic jam on both lanes of the Highway
One person was injured after a tomato-laden truck overturned near Kopari, Thane on the Highway at around 2 am today pic.twitter.com/GPOmfgd1nO
— ANI (@ANI) July 16, 2021
Comments