ടോക്കിയോ: ലോക കായികരംഗത്തെ അതികായന്മാരെ പലരേയും നേരിൽ കാണുന്നതിന്റെ ആവേശത്തിലാണ് ഒളിമ്പിക്സ് ഗ്രാമത്തിലെ യുവതാരങ്ങൾ. ഇന്ത്യൻ ബാഡ്മിന്റൺ പുരുഷതാരം സായ് പ്രണീതും അത്തരം ഒരു സംഭവമാണ് തന്റെ ട്വീറ്റിലൂടെ പങ്കുവെക്കുന്നത്.
താൻ എന്നും ആരാധിക്കുന്ന ലോകടെന്നീസിലെ അതികായൻ നൊവാക് ജോക്കോവിച്ചിനെ കണ്ട ആവശമാണ് സായ് പ്രണീത് പങ്കുവെച്ചത്. ഒളിമ്പിക്സ് ഗ്രാമത്തിലെ റെസ്റ്റോറന്റിലാണ് സായ് പ്രണീത് ജോക്കോവിച്ചിനെ കണ്ടത്. സെർബിയൻ താരത്തിനൊപ്പം ഒരു സെൽഫിയെടുത്താണ് സായ് പ്രണീത് അസുലഭ നിമിഷത്തെ ഓർമ്മചെപ്പിൽ സൂക്ഷിച്ചത്.
നിലവിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ച് വിംബിൾഡൺ കിരീടം ചൂടിയാണ് ഒളിമ്പിക്സിലെത്തിയത്. ഇറ്റലിയുടെ മാതിയോ ബരേറ്റിനിയെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. ഇത്തവണ ഫെഡററും നദാലും ഒളിമ്പിക്സിൽ കളിക്കുന്നില്ല. കൊറോണ കാരണമാണ് ഇരുവരും പിന്മാറിയത്. ടോക്കിയോവിൽ ബാഡ്മിന്റണിൽ തന്റെ എല്ലാ കരുത്തും പ്രകടിപ്പിക്കാനാണ് ഇന്ത്യൻ താരത്തിന്റെ ശ്രമം. ആദ്യ റൗണ്ടിൽ താരതമ്യേന ദുർബലരായ എതിരാളികളാണെന്ന ആശ്വാസത്തിലാണ് സായ് പ്രണീത്.
Comments