ടോക്കിയോ: ടോക്കിയോവിൽ ആദ്യ സ്വർണ്ണം ചൈനയുടെ പേരിൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ചൈന മേളയിലെ ആദ്യ സ്വർണ്ണം തങ്ങളുടെ പേരിലാക്കിയത്. യാങ് ക്വാൻ ചാങ്ങാണ് സ്വർണം നേടിയത്.
അമ്പെയ്തിൽ ഒന്നാം റൗണ്ട് ഇന്ന് ആരംഭിക്കും. ദീപിക കുമാരി ഇന്നിറങ്ങുകയാണ്. റോവിംഗ് ഇനത്തിൽ ഇന്ത്യൻ താരങ്ങൾ മത്സരിക്കുകയാണ്. ലൈറ്റ് വെയ്റ്റ് പുരുഷ ഡബിൾസ് റോവിംഗിൽ അർജ്ജുൻ ജത്-അരവിന്ദ് സിംഗ് എന്നിവരാണ് മത്സരിക്കുന്നത്.
ഇതിനിടെ ഷൂട്ടിംഗ് ഇനത്തിൽ ഫൈനലിൽ കടക്കാനാകാതെ ഇന്ത്യൻ വനിതകൾ പുറത്തായി. എയർറൈഫിൾ ഇനത്തിൽ മെഡൽ പ്രതീക്ഷയായ എളവേണിൽ വാളറിവാനും അപൂർവ്വി ചന്ദേലയുമാണ് ഫൈനലിൽ കടക്കാനാകാതെ പുറത്തായത്.
Comments