ഇന്ത്യയുടെ രത്‌നകിരീടമെന്ന പേര് ജമ്മുകശ്മീർ തിരികെ നേടും; ആശംസകൾ നേർന്ന് രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ രത്‌നകിരീടമെന്ന പേര് ജമ്മുകശ്മീർ തിരികെ നേടും; ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2021, 03:31 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ത്യയുടെ രത്‌നകിരീടമെന്ന മുൻകാല പ്രൗഢി ജമ്മുകശ്മീർ തിരികെ പിടിക്കുക തന്നെ ചെയ്യുമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഈ നാട്ടിലെ യുവതലമുറയ്‌ക്ക് അതിനാ യുള്ള കരുത്തുണ്ടെന്നും അവർ ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. ജമ്മുകശ്മീർ സർവ്വകലാശാലയുടെ 19-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഈ മണ്ണിലെ യുവജനങ്ങളിൽ എന്റെ എല്ലാ പ്രതീക്ഷയും സമർപ്പിക്കുന്നു. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ജമ്മുകശ്മീർ ഇന്ത്യയുടെ രത്‌നകിരീടം എന്ന ഗതകാല പ്രൗഢി തിരികെ പിടിക്കും.’ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സർവ്വകലാ ശാലയിലെ പ്രസംഗത്തിൽ പറഞ്ഞു.

ജമ്മുകശ്മീരിലെ സാഹിത്യവും ചരിത്രവും രാഷ്‌ട്രപതി ഏവർക്കും മുന്നിൽ അവതരിപ്പിച്ചു. ഋഗ്വേദത്തിന്റെ ആദ്യ പരിഭാഷകളിലൊന്ന് കശ്മീരി ഭാഷയിലായിരുന്നുവെന്നത് ഈ നാട്ടിലെ അറിവിന്റേയും ഭാഷയുടേയും ഔന്നത്യമാണ് കാണിക്കുന്നതെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഈ നാട്ടിലേക്ക് കടന്നുവന്ന എല്ലാ മതങ്ങളും ഇവിടെ ഇഴുകിച്ചേർന്നു. ആ സ്വഭാവം ഇവിടത്തെ യാഥാസ്ഥിതികതയെ തുടച്ചുനീക്കുകയും സഹിഷ്ണുതയേയും പരസ്പര വിശ്വാസത്തേയും ഊട്ടിഉറപ്പിച്ചെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

കശ്മീർ ഇന്ന് ഒരു പുതിയ അദ്ധ്യായം തുറക്കുകയാണ്. നൂതനമായ സാദ്ധ്യതകളാണ് ഇന്നത്തെ തലമുറയ്‌ക്ക് മുന്നിൽ ഉള്ളത്.ഇന്ത്യൻ ജനത നിങ്ങളെ ഉറ്റുനോക്കുകയാണ്. ആ വിശ്വാസം അഭിമാനവും ആത്മവിശ്വാസവും ജീവിതവീക്ഷണവും വളർത്തട്ടെയെന്നും രാഷ്‌ട്രപതി ആശംസിച്ചു. ചടങ്ങിൽ ഹിമാലയ ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രവും ജൈവ വൈവിദ്ധ്യ സംരക്ഷണ കേന്ദ്രവും സർവ്വകലാശാലയുടെ ഭാഗമായി ജമ്മുകശ്മീരിന് സമർപ്പിച്ചു.

Tags: Jammu Kashmirramnath kovind
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies