ടോക്കിയോ: ബാഡ്മിന്റണിലും ബോക്‌സിംഗിലും ഇന്ന് ഇന്ത്യൻ താരങ്ങൾക്ക് മത്സരം. മെഡലുകളിലേക്കുള്ള പോരാട്ടങ്ങളിൽ നിർണ്ണായക മത്സരങ്ങളാണ് ഇന്നുള്ളത്. പി.വി.സിന്ധു രണ്ടാം റൗണ്ടിലാണ് ഇറങ്ങുന്നത്. മൂന്ന് പേരടങ്ങുന്ന 16 ഗ്രൂപ്പുകളും നാലുപേരുള്ള ഒരു ഗ്രൂപ്പുമാണ് ബാഡ്മിന്റണിൽ ഇനി പോരാടുക. ഗ്രൂപ്പ് ജെയിൽ സിന്ധു നേരിടുന്നത് ഹോങ്കോംഗ് താരമായ ചെയുങ്ങ് എൻഗാനിനെയാണ്. സായി പ്രണീത് പുരുഷ വിഭാഗത്തിലും ഇന്നിറങ്ങുന്നുണ്ട്.
ബോക്‌സിംഗിൽ ഇന്ന് പൂജാറാണി മത്സരിക്കും. 75 കിലോഗ്രാമിലാണ് പോരാട്ടം. ഏഷ്യൻ ബോക്‌സിംഗിൽ വെള്ളിമെഡൽ നേടിയ താരം അൾജീരിയയുടെ ഐചർക് ചായിബായിനെയാണ് നേരിടുക. റോവിംഗിൽ സെമിയിലെത്തിയ ഇന്ത്യൻ താരങ്ങൾ ഇന്ന് ഇറങ്ങുകയാണ്.ഡബിൾസ് സ്‌കൾസിൽ അർജുൻ ലാൽ ജതും അരവിന്ദ് സിംഗും ഇന്ന് മത്സരിക്കാനിറങ്ങും.















