ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യക്ക് മുന്നേറ്റങ്ങളുടെ ദിനം.അമ്പെയ്ത്തിലാണ് ഇന്ത്യൻ താരം ശക്തമായ മുന്നേറ്റം നടത്തിയത്. മുൻ ഒളിംപിക്സ് ചാമ്പ്യൻ ദക്ഷിണ കൊറിയയുടെ സ്വർണ മെഡൽ ജേതാവ് ജിൻയെക് ഓയെയാണ് അതാനു ദാസ് അട്ടിമറിച്ചത്. ജയത്തോടെ അതാനുദാസ് പ്രീക്വാർട്ടറിൽ കടന്നു.
അഇഞ്ചു സെറ്റുപൂർത്തിയാക്കിയപ്പോൾ ഇരുവരും 5-5ന് സമനില പാലിക്കുകയായിരുന്നു. ഷൂട്ട് ഓഫിലാണ് വിജയിയെ കണ്ടെത്തിയത്. 6-5ന്് ദാസ് മത്സരം സ്വന്തമാക്കി. പ്രീ ക്വാർട്ടറിൽ ജപ്പാന്റെ താകഹാരു ഫുറുകാവയാണ് ദാസിന്റെ എതിരാളി.















