ഒളിമ്പിക്സ് ; മെഡൽ ലക്ഷ്യമിട്ട് പൂജാറാണി ; ബോക്സിംഗിൽ പ്രതീക്ഷയോടെ രാജ്യം വനിത ബോക്സിംഗ് റിംഗിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ പൂജ റാണി ഇന്നിറങ്ങും. 69 കിലോഗ്രാം വിഭാഗത്തിലാണ് പൂജ ഇറങ്ങുന്നത്. റിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽജേതാവ് ചൈനയുടെ ക്യൂൻ ലിയാണ് എതിരാളി. ഇന്ന് ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.
പ്രീക്വാർട്ടറിൽ അൾജീരിയയുടെ ഐചർക് ചിയാബിനെയാണ് പൂജ ഇടിച്ചിട്ടത്. 2021ലെ ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് സ്വർണ്ണമെഡൽ ജേതാവായ പൂജ മികച്ച ഫോമിലാണ്. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ താരവുമാണ് 30 കാരിയായ പൂജ.
Comments