ടോക്കിയോ: ഒളിംപിക്സിൽ മെഡലുകൾ വാരിക്കൂട്ടി വനിതാ താരം. ഓസ്ട്രേലിയയുടെ വനിതാ നീന്തൽ താരം എമ്മ മക്വിയോണാണ് ഇത്തവണ നീന്തൽക്കുളത്തിലെ സ്വർണ്ണ മത്സ്യമായത്. നാലു സ്വർണ്ണം ഉൾപ്പടെ ഏഴുമെഡലുകളാണ് എമ്മ നീന്തിയെടുത്തത്.
വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിലും 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും സ്വർണ്ണം നേടിയതോടെയാണ് എമ്മയുടെ നേട്ടം 7 മെഡലിലേക്ക് ഉയർന്നത്. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ഫ്രീസ്റ്റൈലിലും , 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4 x100 മീറ്റർ മെഡ്ലെ റിലേ എന്നിവയിലാണ് എമ്മ സ്വർണ്ണം നേടിയത്. 100 മീറ്റർ ബട്ടർഫ്ലൈ, 4 x 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 4 x 100 മീറ്റർ മെഡ്ലേ റിലേ എന്നിവയിൽ വെങ്കലവും നേടി.
ഒളിംപിക്സിൽ പുരുഷന്മാരിലെ നീന്തൽ പ്രതിഭകളിൽ മൈക്കൽ ഫെൽപ്സ്, മാർക്ക് സ്പിറ്റ്സ്, മാറ്റ് ബിയോൺഡി എന്നിവർക്കൊപ്പമാണ് ഇനി വനിതകളിൽ 27 കാരിയായ എമ്മയുടെ സ്ഥാനം.
Comments