ടോക്കിയോ: ഒളിമ്പിക്സിൽ അമേരിക്കയുടെ പ്രതീക്ഷ കൂട്ടി സിമോൺ ബൈൽസ് തിരിച്ചുവരുന്നു. ഇന്ന് നടക്കുന്ന ബാലൻസ് ബീം ഇനത്തിൽ താരം ഇറങ്ങുമെന്ന് അമേരിക്ക അറിയിച്ചു. രണ്ടു താരങ്ങളാണ് അമേരിക്കയ്‌ക്കായി ഒരേ ഇനത്തിൽ മെഡൽപോരാട്ടത്തിന് ഇറങ്ങുന്നത്. സിമോൺ ബൈൽസിനൊപ്പം സിനി ലീയും മത്സര രംഗത്തുണ്ട്.
കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ടീം ഇനത്തിൽ നിന്നും പിന്മാറി ബൈൽസ് ഏവരേയും ഞെട്ടിച്ചിരുന്നു. ഉറച്ച സ്വർണ്ണമാണ് അമേരിക്കയ്‌ക്ക് ബൈൽസിന്റെ പിന്മാറ്റത്തിലൂടെ നഷ്ടമായത്. റഷ്യയാണ് സ്വർണ്ണം നേടിയത്. ഓൾ എറൗണ്ട്, ഫ്‌ളോർ എക്‌സർസൈസ്, വാൾട്ട്, അൺ ഈവൻ ബാർസ് ഫൈനലു കളിൽ നിന്നാണ് താരം പിന്മാറിയത്. കടുത്ത മാനസിക സമ്മർദ്ദം മാറ്റാൻ ഒരാഴചയോളം താരം വിശ്രമത്തിലായിരുന്നു. 2016 റിയോ ഒളിമ്പിക്സിൽ നാലു സ്വർണ്ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോൺ.















