ടോക്യോ : ഒളിമ്പിക്സ് 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ രവികുമാർ ദഹിയ ഫൈനലിൽ. ആവേശകരമായ പോരാട്ടത്തിൽ കസാക്കിസ്ഥാൻ താരത്തെ മലർത്തിയടിച്ചാണ് രവികുമാറിന്റെ ഫൈനൽ പ്രവേശനം. ഏഷ്യൻ ചാമ്പ്യനായ നൂറിസ്ലാം സനയേവിനെയാണ് രവികുമാർ തോൽപ്പിച്ചത്.അവസാന മിനുട്ട് വരെ 9-2 നു മുന്നിൽ നിന്ന കസാക്ക് താരത്തെ കളിയുടെ അവസാന ഘട്ടത്തിൽ മലർത്തിയടിച്ചാണ് രവികുമാർ വിജയം കരസ്ഥമാക്കിയത്.
വിൻ ബൈ ഫോളിലൂടെയാണ് രവികുമാർ വിജയം കരസ്ഥമാക്കിയത്. എതിരാളിയെ മലർത്തിയടിച്ച് രണ്ട് തോളുകളും നിയന്ത്രണത്തിലാക്കിയ രവികുമാർ മാച്ച് തന്റേതാക്കുകയായിരുന്നു.
ക്വാർട്ടറിൽ ബൾഗേറിയൻ താരത്തെ വ്യക്തമായ ആധിപത്യത്തോടെ പരാജയപ്പെടുത്തിയാണ് രവി ദഹിയ സെമിയിലെത്തിയത്.















