ടോക്കിയോ: ഇന്ത്യൻ ഹോക്കിയുടെ വെങ്കലമെഡൽ നേട്ടത്തിൽ മലയാളക്കരയ്‌ക്ക് അഭിമാനമായി ശ്രീജേഷ് മാറി. മാനുവൽ ഫെഡ്രിക് എന്ന മലയാളിക്ക് ശേഷം ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ താരമാണ്. രണ്ടു പേരും ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർമാരായതും യാദൃശ്ചികതയായി. 1972ൽ മ്യൂണിക് ഒളിമ്പിക്‌സിൽ മെഡൽ നേടിയ ടീമിലെ ഗോൾ കീപ്പറായിരുന്നു മാനുവൽ ഫെഡ്രിക്. 2019ൽ രാജ്യം ധ്യാൻചന്ദ് പുരസ്‌കാരം നൽകി ഫെഡ്രിക്കിനെ ആദരിച്ചിരുന്നു.
ഈ ദശകത്തിൽ കരുത്തുറ്റ മാറ്റമാണ് ഇന്ത്യൻ ഹോക്കിക്കുണ്ടായത്. ഇതിൽ പ്രധാന പങ്കുവഹിച്ച ഗോൾ കീപ്പറായും പിന്നീട് ടീം ഇന്ത്യയുടെ നായകനായും ശ്രീജേഷ് അവസരത്തിനൊത്ത് ഉയർന്നു. 2011 മുതലാണ് ശ്രീജേഷ് ഇന്ത്യൻ ടീമിന്റെ ഭാഗമായത്. എറണാകുളം ജില്ലയിലെ കിഴക്കന്പലം നിവാസിയാണ് ശ്രീജേഷ്.















