ന്യൂയോർക്ക് : യുഎന്നിലെ മ്യാൻമർ അംബാസിഡർ ക്യാവ് മോ തുനിനെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. മ്യാൻമർ സ്വദേശികളായ ഫിയോ ഹെയ്ൻ ഹട്ട്, യെ ഹെയ്ൻ സോ എന്നിവരാണ് അറസ്റ്റിലായത്. അമേരിക്കൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മ്യൻമറിലെ സൈനിക അട്ടിമറിയ്ക്കെതിരെ തുൻ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇരുവരും ചേർന്ന് അപായപ്പെടുത്താൻ ശ്രമിച്ചത്. ബർമീസ് സൈന്യത്തിന് ആയുധം നൽകുന്ന തായ്ലന്റിലെ ഇടപാടുകാരനെ കൂട്ടു പിടിച്ചായിരുന്നു ശ്രമം. എന്നാൽ ഇത് പരാജയപ്പെട്ടു.
സംഭവത്തിൽ ഗൂഢാലോചന, അപായപ്പെടുത്താൻ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്.
Comments