വയനാട് ; വിദ്യാർത്ഥിയോട് ലൈംഗീക അതിക്രമം നടത്തിയ പ്രധാനദ്ധ്യാപകൻ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാത്ഥിയെയാണ് ഇയാൾ അതിക്രമം നടത്തിയത്.
വയനാട് വൈത്തിരി പോലീസ്റ്റേഷൻ പരിധയിലാണ് സംഭവം. അദ്ധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം ലഭിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
കൊളഗപ്പാറ സ്വദേശിയായ അദ്ധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments