ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധി തിങ്കളാഴ്ച മണ്ഡലത്തിൽ ത്രിദിന സന്ദർശനത്തിനെത്തും. മൂന്ന് ദിവസങ്ങളിലും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും.
ആദ്യദിനം രാഹുൽ മാനന്തവാടി ഗാന്ധി പാർക്കിലെ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും. ഇതിന് ശേഷം കൂവളത്തോട്, കാട്ടുനായ്ക്ക കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ യൂണിറ്റും ഉദ്ഘാടനം ചെയ്യും.
ചൊവ്വാഴ്ച വയനാട് ജില്ലാ കളക്ടറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ കർഷകരെ അഭിസംബോധന ചെയ്യും. ഇതിനെല്ലാം പുറമേ മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവൻ സ്നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും.
വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ബുധനാഴ്ച ഡൽഹിയിലേക്ക് തിരിച്ചു പോകും.
Comments