അമേരിക്കൻ തീരത്ത് ക്വാഡ് സഖ്യത്തിന്റെ നാവികാഭ്യാസം; മലബാർ-21ന് ഐ.എൻ.എസ് ശിവാലിക്കും കാഡ്മട്ടും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ തീരത്ത് ക്വാഡ് സഖ്യത്തിന്റെ നാവികാഭ്യാസം; മലബാർ-21ന് ഐ.എൻ.എസ് ശിവാലിക്കും കാഡ്മട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 05:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്കയുമായി ചേർന്നുള്ള നാവികാഭ്യാസത്തിന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ എത്തി. നാവികസേനാ യുദ്ധക്കപ്പലുകളായ ശിവാലികും കാഡ്മട്ടുമാണ് ഗുവാം ദ്വീപിലെത്തിയത്. തെക്ക് കിഴക്കൻ ഏഷ്യയിലേയും പസഫിക്ക് മേഖലയിലേയും രാജ്യങ്ങൾ പങ്കെടുക്കുന്ന മലബാർ-21 എന്ന പതിവ് വാർഷിക പരിശീലനമാണ് നടക്കാൻ പോകുന്നത്. ഈ മാസം 26 മുതൽ 29 വരെ നാലുദിവസമാണ് പരിപാടി.

മലബാർ-21 എന്ന പേരിൽ നടക്കാറുള്ള പരിശീലത്തിൽ അമേരിക്കയ്‌ക്ക് പുറമേ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്. ക്വാഡ് സഖ്യമായ നാലുരാജ്യങ്ങളും അമേരിക്കൻ തീരത്ത് പങ്കെടുക്കുന്നു എന്നതും പ്രതിരോധരംഗത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.

1992 മുതലാണ് മലബാർ എന്ന പേരിൽ നാവികസേനാ സംയുക്ത പരിശീലനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യൻ നാവിക സേനയുടെ വൈസ് അഡ്മിറൽ എ.ബി.സിംഗ് അമേരിക്കയുടെ റയർ അഡ്മിറൽ ലിയോനാർഡ് ഡൊല്ലാഗ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. ഐ.എൻ.എസ് ശിവാലിക്കിനെ ക്യാപ്റ്റൻ കപിൽ മേത്തയും ഐ.എൻ.എസ്. കാഡ്മട്ടിനെ ക്യാപ്റ്റൻ ആർ.കെ മഹാറാണയുമാണ് നയിക്കുന്നത്.

നാവിക മേഖലയിലെ ഏറ്റവും മികച്ച യുദ്ധകപ്പലുകളും സൈനികരുമാണ് മലബാർ-21ൽ മാറ്റുരയ്‌ക്കുന്നത്. കപ്പലുകൾ കേന്ദ്രമാക്കിയുള്ള ആക്രമണം-പ്രതിരോധം, ആയുധ പരിശീലനം, സൈനികരുടെ കൈമാറ്റം, ഹെലികോപ്റ്ററുകളുടെ പരിശീലനം, ഭൂതല -സമുദ്രതല മിസൈലുകളുടെ പരിശീലനം, അന്തർവാഹിനികളെ  ആക്രമിക്കൽ എന്നിവയടക്കം നിരവധി പരിശീലനങ്ങൾ നടക്കും.

Tags: INDIA-US NAVY
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies