നാളെ മാറാട് കേസിലെ പ്രതികളേയും ജോസഫ് സാറിന്റെ കൈവെട്ടിയവരേയും ഇവർ വീരന്മാരെന്ന് പ്രഖ്യാപിക്കും ; രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളെ മാറാട് കേസിലെ പ്രതികളേയും ജോസഫ് സാറിന്റെ കൈവെട്ടിയവരേയും ഇവർ വീരന്മാരെന്ന് പ്രഖ്യാപിക്കും ; രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 06:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മലബാർ വർഗ്ഗീയ കലാപത്തെ സിപിഎമ്മും, കോൺഗ്രസും ന്യായീകരിക്കുന്നത് മുസ്ലീം പ്രീണനത്തിന് വേണ്ടി മാത്രമാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകൾ തിരുത്തുകയും ചെയ്യുന്നത് കോൺഗ്രസ്സ് – സിപിഎം നേതാക്കളുടെ പതിവ് പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

മലബാർ കലാപത്തിൽ നിർദയം കൊലചെയ്യപ്പെട്ട ദളിത് പിന്നോക്ക സഹോദരങ്ങളെ നിന്ദിക്കുന്ന കെപി സിസി പ്രസിഡന്റ് കെ സുധാകരൻ, സിപിഎം സെക്രട്ടറി എ വിജയരാഘവൻ, സ്പീക്കർ എംബി രാജേഷ് എന്നിവർ ചരിത്ര സത്യങ്ങളെ മനഃപൂർവം വളച്ചൊടിക്കുകയാണ്. കലാപത്തിൽ കൊലചെയ്യപ്പെട്ടവരെല്ലാം പാവങ്ങളാണ് . കലാപകാരികൾ ഒരിക്കലും ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടില്ല . അതുകൊണ്ടുതന്നെ അവർ സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ പെടില്ലെന്നും കുമ്മനം പറഞ്ഞു.

1975 ൽ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനൊന്റെ അവതാരികയോടെ കേരള സർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലും മലബാർ കലാപ നേതാക്കളായ വാരിയൻ കുന്നന്റെയോ അലി മുസ്ലിയാരുടെയോ പേരില്ല. അവരെ കോൺഗ്രസ്സ് – സിപിഎം – മുസ്ലിം ലീഗ് നേതാക്കളായ കെ കരുണാകരനും അച്യുതമേനോനും സി എച്ച് മുഹമ്മദ് കോയയും നേതൃത്വം നൽകിയ സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന് വിധി എഴുതി പട്ടികയിൽ നിന്നും പുറത്താക്കി.അതേ പാർട്ടിക്കാരുടെ ഇപ്പോഴത്തെ നേതാക്കളായ സുധാകരനും വിജയരാഘവനും കുഞ്ഞാലിക്കുട്ടിയും വർഗീയ കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളായി ചിത്രീകരിക്കുന്നു.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സിപിഎം നേതാവ് ഇ.എം എസ് നമ്പൂതിരിപ്പാട് എഴുതിയ ഒരു പുസ്തകത്തിലും വാരിയൻ കുന്നാനോ അലി മുസ്ലിയാരോ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇ എം എസ് കലാപം ഭയന്ന് വീട് വിട്ടതും ഭാരതപ്പുഴ കടന്നതും കൊടുങ്ങല്ലൂരിനടുത്ത് വീട്ടിൽ അഭയം തേടിയതും ചരിത്രം. മലബാറിൽ നടന്നത് വർഗീയകലാപമാണെന്ന് കോൺഗ്രസ് നേതാക്കളായിരുന്ന കെ മാധവൻ നായരും കെ പി കേശവമേനോനും കേളപ്പജിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നേതാക്കളുടെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി സുധാകരനും വിജയരാഘവനും ഇപ്പോൾ കലാപത്തെ ന്യായീകരിക്കുന്നത് മുസ്ലീം വർഗ്ഗീയ പ്രീണനത്തിനുവേണ്ടി മാത്രമാണ്.
ഏറനാട്ടിലെ നിരപരാധികളുടെ ചുടുചോര ചീന്തിയ രാക്ഷസീയ ശക്തികൾക്കെതിരെ ‘ദുരവസ്ഥയിലൂടെ’ മഹാകവി കുമാരനാശാൻ ശക്തമായി പ്രതികരിച്ചുവെന്നും കുമ്മനം കൂട്ടിച്ചേർത്തു.

ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുകയും നിലപാടുകൾ തിരുത്തുകയും ചെയ്യുന്നത് കോൺഗ്രസ്സ് – സിപിഎം നേതാക്കൾ കാലങ്ങളായി നടത്തിവരുന്ന പതിവ് പരിപാടിയാണ്. മാറാട് കൂട്ടക്കൊല , പ്രൊഫെസ്സർ ജോസഫ് കൈവെട്ട് തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് ഈ നേതാക്കൾ വരും കാലങ്ങളിൽ വീര പരിവേഷവും പുരസ്‌കാരങ്ങളും നൽകി ആദരിച്ചുവെന്ന് വരാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Tags: CongressBJPCPMMalabar RiotKummanam Rajasekharan
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies