ന്യൂഡൽഹി:ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ട്രാൻസ്ജെൻഡറുകൾക്കായി ടോയലറ്റുകൾ ഒരുങ്ങി.പ്രത്യേക സൗകര്യങ്ങളോട് കൂടിയാണ് ടോയ്ലറ്റുകൾ ഒരുക്കിയിട്ടുള്ളത്.
തുല്യത ഉറപ്പ് വരുത്തുന്നതിനായി ഇവരെ ദിവ്യാംഗർക്കായി നിർമ്മിച്ച ടോയ്ലറ്റുകൾ ഉപയോഗിക്കാൻ അനുവദിച്ചു.347 പ്രത്യേക ടോയലറ്റുകളാണ് വികലാംഗർക്കായി നിർമ്മിച്ചിട്ടുള്ളത്. ഇത് ഇനിമുതൽ ട്രാൻസ്ജെൻഡറുകൾക്കും ലഭ്യമാകും.ട്രാൻസ്ജെൻഡറുകളുടെ യാത്ര സുഗമമാക്കാനാണ് പുതിയ ടോയ്ലറ്റുകൾ.
ഇനി ഇത്തരം പ്രത്യേക ടോയലറ്റുകൾ ആഗ്രഹിക്കാത്തവർക്ക് അവർ മുൻപ് പിന്തുടരുന്ന രീതിയിൽ തന്നെ സാധാരണ ടോയ്ലറ്റുകൾ ഉപയോഗിക്കാമെന്നും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നിർദ്ദേശിച്ചു.
ടോയ്ലറ്റുകൾ തിരിച്ചറിയുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലുമായി രേഖപ്പെടുത്തി വെയ്ക്കും. 285 സ്റ്റേഷനുകളിലായി 390 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നതാണ് ഡൽഹി മെട്രോ. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്ന നിരവധി ട്രാൻസ്ജെൻഡറുകൾ മതിയായ ടോയ്ലറ്റ് സൗകര്യമില്ലാതെ ഏറെ ബുദ്ധിമുട്ടിയിരുന്നു.ഇതിനാണിപ്പോൾ പരിഹാരമായിരിക്കുന്നത്.
Comments