തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വൺ മാതൃക പരീക്ഷയ്ക്ക് ഇന്ന് തുടക്കം.ഓൺലൈനായി ഇന്ന് മുതൽ സെപ്തംബർ നാലുവരെയാണ് പരീക്ഷകൾ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് മാതൃക പരീക്ഷ എഴുതാനാവും. പരീക്ഷ ദിവസം രാവിലെ കുട്ടികൾക്ക് വിദ്യാഭാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാനാവും.
അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ സെപ്തംബറിൽ തന്നെ നടത്തുമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷക്ക് അധികചോദ്യങ്ങൾ ഉൾപ്പെടുത്തും. 80 മാർക്കിന്റെ പരീക്ഷക്ക് 160 മാർക്കിനുള്ള ചോദ്യങ്ങളും 60 മാർക്കിന്റെ പരീക്ഷക്ക് 120 മാർക്കിനുള്ളതുമാണ് ഉണ്ടാവുക. 40 മാർക്കിന്റെ പരീക്ഷക്ക് 80 മാർക്കിനുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. ഇതോടെ നിശ്ചിത എണ്ണം ചോദ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള സൗകര്യമാണ് ലഭിക്കുക.
Comments