കോഴിക്കോട് : നാദാപുരത്ത് പറമ്പിൽ കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മതിൽ കെട്ടാൻ മണ്ണ് നീക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മൊതാക്കരയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പ്രദേശത്തു നിന്നും എട്ടു ബോംബുകൾ ലഭിച്ചു. ഡോക് സ്ക്വാഡും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ശേഷം ബോംബുകൾ ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടുപോയി നിർവ്വീര്യമാക്കി.
Comments