മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മലപ്പുറത്ത് പിടിയിൽ. കോട്ടക്കൽ സ്വദേശി സലീമിനേയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ, കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം നിയന്ത്രിച്ചവരിൽ പ്രധാനിയാണ് സലീം.
സലീമാണ് ഇന്ത്യ മുഴുവനായുള്ള സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ സൂത്രധാരനെന്നാണ് വിവരം. കേരള പോലീസിന് പുറമെ കർണാടക, തെലങ്കാന പോലീസും സലീമിനായുള്ള അന്വേഷണത്തിലായിരുന്നു. സ്വന്തമായി ഫോൺ പോലും ഉപയോഗിക്കാതെയാണ് സലീമിന്റെ രാജ്യത്തുടനീളമുള്ള പ്രവർത്തനം നടന്നത്.
അതേസമയം കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കും. എൻഐഎ സംഘം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.
Comments