മലപ്പുറം: സംസ്ഥാനത്ത് ഭക്ഷണത്തിന്റെ പേരിൽ സംഘർഷമുണ്ടാകുന്നത് പതിവ് സംഭവമാകുന്നു. ലെയ്സും പപ്പടവും കഴിഞ്ഞു, ഇത്തവണ മുളകിന്റെ പേരിലാണ് ഹോട്ടലുടമയ്ക്കും മക്കൾക്കും മർദനമേറ്റത്. കടയ്ക്ക് പുറത്തിറക്കി കുടുംബത്തെ പാെതിരെ തല്ലുകയായിരുന്നു.
ഷവർമയ്ക്ക് ഒപ്പം നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിനാണ് മലപ്പുറം പുത്തനത്താണിയിൽ ഹോട്ടലുടമയെ നാലംഗ സംഘം മർദിച്ചത്.ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം മക്കളായ (47)മുഹമ്മദ് ഷബിൽ (26) അജ്മൽ (22) എന്നിവർക്കാണ് മർദനമേറ്റത്.
ഇരുമ്പ് വടി ഉപയോഗിച്ചുള്ള മർദനത്തിൽ മൂന്ന് പേർക്കും സാരമായി പരിക്കുണ്ട്. സംഭവത്തിൽ നാല് പേർക്കെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു .കൽപകഞ്ചേരി സ്വദേശികളായ സത്താർ (45)മുഹമ്മദ് ഹനീഫ് (45) മുജീബ്(45)ജനാർധരൻ( 45 )എന്നിവർക്ക് എതിരെയാണ് കേസ്.