അസൂറികളുടെ ജൈത്രയാത്രക്ക് തടയിടാൻ സ്വിസ് പടയ്ക്കും കഴിഞ്ഞില്ല; 36 മത്സരങ്ങളിൽ പരാജയമറിയാതെ മാഞ്ചിനിയുടെ സംഘം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അസൂറികളുടെ ജൈത്രയാത്രക്ക് തടയിടാൻ സ്വിസ് പടയ്‌ക്കും കഴിഞ്ഞില്ല; 36 മത്സരങ്ങളിൽ പരാജയമറിയാതെ മാഞ്ചിനിയുടെ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2021, 09:35 am IST
Facebook
Twitter
WhatsAppTelegram

മിലാൻ: റോബർട്ടോ മാഞ്ചിനിയുടെ സംഘത്തിന്റെ അപരാജിതമായ കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്വിസർലാന്റുമായി സമനിലയിൽ പിരിഞ്ഞതോടെ ഇറ്റലി അന്താരാഷ്‌ട്ര ഫുട്‌ബോളിൽ പുതിയ ചരിത്രം കുറിച്ചു. തുടർച്ചയായി 36 മത്സരങ്ങളിൽ തോൽക്കാതെ ലോക ഫുട്‌ബോളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് അസൂറി പട.

ക്രിസ്ത്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗൽ ടീമിനോട് 2018 സെപ്തംബറിൽ യൂറോ നേഷൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തോറ്റതിനു ശേഷം ഇതുവരെ ഇറ്റാലിയൻ പട തോൽവി അറിഞ്ഞിട്ടില്ല. 1993-96 വരെ ബ്രസീലും, 2007-2009 വർഷങ്ങളിൽ സ്‌പെയിനും തുടർച്ചയായി 35 മത്സരങ്ങളിൽ തോൽക്കാതെ നടത്തിയ ജൈത്രയാത്രയാണ് അസൂറികൾ പഴങ്കഥയാക്കിയത്.

മാഞ്ചിനിയുടെ കീഴിൽ മുന്നേറ്റം തുടരുന്ന ടീം യൂറോകപ്പും കരസ്ഥമാക്കിയിരുന്നു. സെപ്തംബർ 9ന് ദുർബലരായ ലിത്വാനിയയുമായാണ് ഇറ്റലിയുടെ അടുത്ത കളി. ഈ മത്സരവും യൂറോപ്യൻ ജേതാക്കൾക്ക് വലിയ വെല്ലുവിളിയുണ്ടാകാൻ സാധ്യതയില്ല.

1935-39 കാലഘട്ടത്തിൽ വിറ്റോറിയോ പോസോ നയിച്ച ഇറ്റാലിയൻ ടീം തുടർച്ചയായി 30 മത്സരങ്ങൾ അപരാജിതരായി മുന്നേറിയിരുന്നു. ഈ ജൈത്രയാത്രയിൽ അസൂറികൾ 1936 ഒളിമ്പിക്‌സും,1938 ലോകകപ്പും നേടിയിരുന്നു. ഇറ്റലിയുടെ റെക്കോർഡിന് ഭീഷണിയായി അൾജീരിയൻ ദേശീയ ടീം പിന്നാലെയുണ്ട്. നിലവിലെ ആഫ്രിക്കൻ കപ്പ് ജേതാക്കളായ അൾജീരിയ 2018 മുതൽ 29 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നോട്ടാണ്.

Tags: italyrecord
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies