പാറ്റ്ന: മുൻ നിയമസഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ സദാനന്ദ സിംഗ് അന്തരിച്ചു. പാറ്റ്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 78-ാം വയസിലായിരുന്നു അന്ത്യം.
ബിഹാറിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിൽ സജീവമായിരുന്നു സദാനന്ദ സിംഗ്. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവർ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ അനുശോചിച്ചു.
Comments