പാലക്കാട് : മണ്ണൂത്തി ദേശീയ പാതയിൽ പ്ലൈവുഡുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു. ആലത്തൂർ സിഗ്നൽ ജംഗ്ഷനിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. സംഭവ സമയത്ത് വാഹനം നിർത്തിയിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പെരുമ്പാവൂരിൽ നിന്നും ചരക്കുമായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെയായിരുന്നു ലോറിയ്ക്ക് തീപടർന്നത്. സിഗ്നലിൽ നിർത്തിയിട്ട വാഹനം എടുക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. തീപടർന്നത് കണ്ടയുടനെ ഡ്രൈവർ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെട്ടു.
വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അരമണിക്കൂറോളം നേരത്തെ പരിശ്രമത്തിന് ശേഷമാണ് വാഹനത്തിലെ തീ അണച്ചത്.
Comments