കൊച്ചി : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു.
കമ്പനി ഉടമ തോമസ് ഡാനിയേലിന്റെയും മകൾ റിനുവിന്റേയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്വർണവും കാറുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നുണ്ട്. 14 കോടിരൂപയുടെ സ്വർണം, 10 കാറുകൾ, കേരളം തമിഴ്നാട് എന്നിവിടങ്ങളിലുള്ള ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്.
കഴിഞ്ഞ മാസമായിരുന്നു സാമ്പത്തിക തട്ടിപ്പ് കേസിൽ തോമസ് ഡാനിയേലിനെയും, മകൾ റിനു മറിയത്തെയും എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
Comments