ദൊദോമ:തെക്കൻ ടാൻസാനിയയിലെ റുവൂമയിൽ മിനിബസ് തെന്നി മറിഞ്ഞ് ആറ് മരണം. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിംഗ ജില്ലയിലെ കിപോളോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വാണിജ്യ തലസ്ഥാനമായ ദാർ-എസ് സലാമിൽ നിന്ന് ന്യാസയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
നേരത്തെ അപകട ഭീഷണി നിലനിൽക്കുന്ന പാതയാണിത്. ഒരു കിലോമീറ്ററോളം ദൂരം കുത്തനെയുള്ള ഇറക്കമാണ്. ഇതിലൂടെ അമിതവേഗത്തിൽ വരികയായിരുന്ന മിനി ബസ് തെന്നി മറിയുകയായിരിുന്നു. വേഗത കുറയ്ക്കാതെ ഇറക്കത്തിൽ സഞ്ചരിച്ചതിനാൽ ബസ് നിയന്ത്രണവിധേയമാക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇത് അപകടത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം.
ആദ്യമായായിരുന്നു ബസ് ഡ്രൈവർ ഈ വഴിയിലൂടെ ന്യാസയിലേക്ക് പോകാൻ ശ്രമിച്ചതെന്നും ഡ്രൈവറുൾപ്പെടെയുള്ള ആറ് പേരാണ് അപകടത്തിൽ മരിച്ചതെന്നും പോലീസ് അറിയിച്ചു.
Comments