കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം അഞ്ച് ദിവസം;അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം അഞ്ച് ദിവസം;അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 02:27 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കുടുബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം പെൺകുഞ്ഞ് ജീവിച്ചത് അഞ്ച് ദിവസം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ കുടുംബത്തിലെ നാല് പേരുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് അയൽവാസികൾ. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബയദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അഞ്ച് മൃതദേഹങ്ങൾ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അവിടെ നിന്നാണ് പ്രേക്ഷ എന്ന രണ്ടര വയസ്സ് മാത്രം പ്രായമുളള പെൺകുഞ്ഞിനെ പോലീസ് രക്ഷിച്ചത്. കുഞ്ഞ്  അബോധാവസ്ഥയിലായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

അമ്മ സിഞ്ചന (34), മുത്തശ്ശി ഭാരതി (51), അമ്മയുടെ സഹോദരി സിന്ധൂരാനി (31), അമ്മയുടെ സഹോദരൻ മധുസാഗർ (25) എന്നിവരുടെ മൃതദേഹങ്ങൾ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മധുസാഗർ തൂങ്ങിമരിച്ച മുറിയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. പ്രേക്ഷയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയ്‌ക്ക് ചികിത്സയും കൗൺസിലിംഗും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

അഞ്ച് മരണങ്ങളുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ സൗമേന്ദു മുഖർജി പറഞ്ഞു.വീട്ടിൽ നിന്ന് മരണക്കുറിപ്പു കണ്ടെത്താനായിട്ടില്ല.

വെള്ളിയാഴ്ച രാത്രി മാദ്ധ്യമപ്രവർത്തകനായ ശങ്കർ അയൽവാസികളുടെയും പോലീസിന്റെയും സഹായത്തോടെ വാതിൽ പൊളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി സംശയമുണ്ട് സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നിസ്സാര പ്രശ്‌നങ്ങൾ കൊണ്ടാകാം ഇവർ ആത്മത്യ ചെയ്തതെന്നാണ് ശങ്കർ പോലീസിന് കൊടുത്ത മൊഴി.

ഭാരതി എന്ന വൃദ്ധയെ ഹാളിലെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലും സിഞ്ചൂരാനിയുടെ മൃതദേഹം ഒന്നാം നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്.മൂന്ന് ദിവസമായി കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ശങ്കർ പോലീസിനോട് പറഞ്ഞു.

അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് അഞ്ച് ദിവസം മുമ്പാണ് മരണം സംഭവിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നിഗമനം.എന്നിരുന്നാലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇത് സ്ഥിരീകരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 

Tags: CrimeKARANATAKA
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies