മലപ്പുറം: സ്രവം എടുക്കാതെ തന്നെ ആർ.ടി.പി.സി.ആർ ഫലം നെഗറ്റീവായി നൽകുന്ന മലപ്പുറം മഞ്ചേരിയിലെ ലാബ് പൂട്ടി. ഡി.എം.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് ലാബിന് പൂട്ട് വീണത്. മഞ്ചേരി മെഡിക്കൽ കോളജിനു മുൻപിൽ പ്രവർത്തിക്കുന്ന സഫ എന്ന ലാബിനാണ് പൂട്ട് വീണത്.
ആരോഗ്യവകുപ്പ് നിബന്ധനപ്രകാരമുളള സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് ലാബിന് പ്രവർത്തനാനുമതി നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സഫ ലാബ് വഴി കഴിഞ്ഞ 2 മാസമായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനകളുടെ വിവരങ്ങൾ അടങ്ങുന്ന രേഖകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത രേഖകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസിലെ ഐ.ടി വിദഗ്ധരും പരിശോധിച്ചു വരികയാണ്. കൊറോണ ഫലത്തിൽ കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ജില്ലയിലെ ലാബുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
Comments