നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം; നിർണായക നയതന്ത്ര നീക്കങ്ങൾക്ക് സാധ്യത..വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം; നിർണായക നയതന്ത്ര നീക്കങ്ങൾക്ക് സാധ്യത..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 05:34 pm IST
FacebookTwitterWhatsAppTelegram

അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണവും ചൈനയുടെ നിരന്തരമായ പ്രകോപനവും മേഖലയിൽ തീർത്ത കലുഷിതമായ സാഹചര്യം. അമേരിക്ക വേദിയാകുന്ന ആദ്യ മോദി – ബൈഡൻ കൂടികാഴ്ച അതിനിർണായകം. പതിവിൽ നിന്ന് വിഭിന്നമാകും ഇത്തവണത്തെ ഉന്നത തല നയതന്ത്ര സംഭാഷണങ്ങൾ. ജോ ബൈഡൻ പ്രസിഡന്റായതിന് ശേഷം നരേന്ദ്ര മോദി ആദ്യമായി അമേരിക്കൻ സന്ദർശത്തിനെത്തുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്ര തലവൻമാരുടെ കൂടികാഴ്ച അന്താരാഷ്‌ട്ര സമൂഹം ഉറ്റുനോക്കുകയാണ്. 22 ന് വാഷിംഗ്ടൺനിലെത്തുന്ന നരേന്ദ്ര മോഡി അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും ഐക്യരാഷ്‌ട്ര സഭയിലെ പ്രതിനിധികളുമായും കൂടികാഴ്ച നടത്തും. 23 നാണ് ചരിത്രപരമായ മോദി – ബൈഡൻ കൂടികാഴ്ച. അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യൻ വംശജ കമല ഹാരിസുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

ഇന്ത്യയുടെ വിദേശനയങ്ങളിൽ പലപ്പോഴും വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കാറുള്ള കമലയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യമന്ത്രാലയം കാണുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പാകിസ്താൻ അനുകൂല നിലപാടുകളും ജമ്മുകശ്മീർ വിഷയത്തിലെ അഭിപ്രായവും ഇന്ത്യയ്‌ക്ക് അനുകൂലമല്ല.  മുൻകാല സന്ദർശനങ്ങളിലെ പതിവുകൾ ഇത്തവണയും തെറ്റിക്കുന്നില്ല. ഇന്ത്യയിലേയ്‌ക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി വ്യവസായികളുമായി കൂടികാഴ്ച നടത്തുന്നുണ്ട്. ആപ്പിളിന്റെ മേധാവി ടിം കുക്കുമായി നടക്കാനിരിക്കുന്ന കൂടികാഴ്ചയും നിർണായകമാണ്. രാജ്യത്ത് വൻ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനിയുമായി വിവിധ മേഖലകളിലേയ്‌ക്ക് സഹകരണം വർദ്ധിപ്പിക്കാനാണ് തീരുമാനം.

അമേരിക്കൻ സന്ദർശനത്തിൽ ക്വാഡ് സഖ്യത്തിലെ രാഷ്‌ട്രത്തലവൻമാർ ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ നരേന്ദ്രമോദിക്കും മറ്റ് വിദേശകാര്യ മന്ത്രിമാർക്കുമൊപ്പം ക്വാഡ് സഖ്യ യോഗത്തിൽ പങ്കെടുക്കും.

24-ാം തിയതിയാണ് ക്വാഡ് സഖ്യ സമ്മേളനം നടക്കുന്നത്. പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാകും.  നവംബറിൽ ബ്രിട്ടണിലെ ഗ്ലാസ്ഗോയിലെ പരിസ്ഥിതി ഉച്ചകോടിയിലെടുക്കേണ്ട നിലപാടുകളും യോഗത്തിൽ അംഗരാജ്യങ്ങൾ ചർച്ച ചെയ്യും. 25 ാം തിയ്യതിയാണ് നരേന്ദ്ര മോദി ഐക്യരാഷ്‌ട്രസഭയെ അഭിസംഭോധന ചെയ്യുന്നത്. ആഗോളഭീകരതയ്‌ക്കെതിരെയും കാലാവസ്ഥാ വ്യതിയാന വിഷയത്തിലും രാജ്യത്തിന്റെ സമീപകാല നയങ്ങൾ ലോകരാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഏറെ ലോകം ഉറ്റുനോക്കുകയാണ്.

Tags: qatarsaudi arabia foreign ministerPakistansaudiTalibanIRANafganistan
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

ന്യൂഡൽഹിയിൽ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies