അതി സുരക്ഷാ ജയിലിൽ സൗകര്യം പോര; കൂടെ ഫ്രണ്ട്‌സും ഇല്ല; കൊടി സുനിയുടെ വധഭീഷണി ആരോപണം ജയിൽമാറ്റത്തിനുള്ള തന്ത്രമെന്ന് സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതി സുരക്ഷാ ജയിലിൽ സൗകര്യം പോര; കൂടെ ഫ്രണ്ട്‌സും ഇല്ല; കൊടി സുനിയുടെ വധഭീഷണി ആരോപണം ജയിൽമാറ്റത്തിനുള്ള തന്ത്രമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 10:06 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ : ജയിലിൽ വധ ഭീഷണിയുണ്ടെന്ന ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വാദം അടവ്. ജയിൽ മാറ്റം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു കൊടി സുനിയുടേതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറുകയാണ് സുനിയുടെ ലക്ഷ്യം.

അടുത്തിടെ ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടികൂടുകയും, പ്രത്യേക പരോളിൽ നിന്നും തഴയപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് നിലവിൽ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലേക്ക് പോകാനുള്ള നീക്കം. ഇതിന് സുനി പ്രയോഗിച്ച സമ്മർദ്ദ തന്ത്രമാണ് വധഭീഷണിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.

കൊടുവള്ളി സ്വർണക്കടത്ത് സംഘം തന്നെ വധിക്കാൻ ജയിലിലെ സഹതടവുകാർക്ക് ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നാണ് കൊടി സുനി പറയുന്നത്. എന്നാൽ ഇയാൾ ആരോപണം ഉന്നയിക്കുന്ന തടവുകാരെല്ലാം ഇത് നിഷേധിച്ചു. ഇതോടെയാണ് സുനി കള്ളം പറയുകയാണെന്ന സൂചനകൾ ലഭിച്ചത്.

മൊബൈൽ ഫോൺ പിടിച്ചതിന് പിന്നാലെ കൊടി സുനിയ്‌ക്ക്‌മേൽ പോലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇതാണ് മറ്റ് തടവുപുള്ളികൾക്ക് പരോൾ അനുവദിച്ചപ്പോഴും സുനി ജയിലിൽ തുടരാൻ കാരണമായത്. ഇത് കൂടാതെ സുനിയുടെ അനുയായികളെല്ലാം പൂജപ്പുരയിലും, കണ്ണൂർ സെൻട്രൽ ജയിലിലുമായാണ് കഴിയുന്നത്. ഇതും സുനിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

നിലവിൽ അതിസുരക്ഷാ ജയിലിലാണ് സുനിയെ പാർപ്പിച്ചിരിക്കുന്നത്. അതിനാൽ നേരത്തെ ലഭിച്ച സൗകര്യങ്ങളൊന്നും സുനിയ്‌ക്ക് ഇപ്പോൾ ലഭിക്കുന്നില്ല. ഇതിൽ സുനി അസ്വസ്ഥനാണെന്നാണ് വിവരം.

 

Tags: jailKODI SUNITP case
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies